ഭഗവദ് ഗീത

ഭഗവദ് ഗീത

300

ആഗോളതലത്തിൽ പ്രചാരം നേടിയ നിരവധി കൃതികളുടെ രചയിതാവായ ശ്രീ. ശ്രീമദ് എ. സി. ഭക്തി വേദാന്തസ്വാമി പ്രഭുപാദരുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം.

വൈദിക ശാസ്ത്ര ഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ പ്രസാധകരായ ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്- ചൈനീസ്, അറബി, റഷ്യൻ, സ്പാനിഷ്, ഇറ്റാലിയൻ, ഉറുദു, തുടങ്ങി 83ഓളം ഭാഷകളിൽ നേടിയ പ്രസിദ്ധീകരണ വിജയത്തിനു ശേഷം മലയാളത്തിൽ അവതരിപ്പിക്കുന്ന ഭഗവദ് ഗീത.

ഭഗവത് ഗീത യോഗശാസ്ത്രത്തിന്റെ മുഖ്യ ഉറവിടവും ഭാരതത്തിന്റെ വൈദിക ജ്ഞാനത്തിന്റെ സംക്ഷിപ്ത രൂപവുമാണ്. എന്നുവരികിലും, ആദ്ധ്യാത്മിക കൃതികളിൽ വെച്ച് ഏറ്റവും പ്രശസ്തമായ ഈ വിശിഷ്ട മഹാകാവ്യത്തിന്റെ പശ്ചാത്തലം പൗരാണിക ഭാരതത്തിലെ ഒരു യുദ്ധഭൂമിയാണ് എന്നത് ശ്രദ്ധേയമാണ്. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടു മുൻപുള്ള അവസാന നിമിഷങ്ങളിൽ മഹാനായ യോദ്ധാവായ അർജ്ജുനൻ തന്റെ ജീവിതത്തിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് അമ്പരപ്പെടുവാൻ തുടങ്ങി. എന്തുകൊണ്ട് അദ്ദേഹം തന്റെ ബന്ധുമിത്രാദികൾക്കെതിരെ പോരാടണം? എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരിക്കുന്നു? മരണശേഷം അദ്ദേഹം എവിടേയ്ക്കാണ് പോകുന്നത്? ഭഗവത് ഗീതയിൽ, അർജ്ജുനന്റെ സുഹൃത്തും ആത്മീയ ഗുരുവുമായ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ശിഷ്യനെ വ്യാകുലതയിൽ നിന്നും ആത്മീയ ജ്ഞാനോദയത്തിലേയ്ക്ക് കൊണ്ടുവരുന്നതോടൊപ്പം നമ്മളോരോരുത്തരേയും ഈ പാതയിലൂടെ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുകയാണ്. അപ്രകാരം ചെയ്യുന്നതിന്റെ ഭാഗമായി കൃഷ്ണൻ, ദിവ്യജ്ഞാനം; കർമയോഗം, ജ്ഞാനയോഗം, ധ്യാനയോഗം, ഭക്തിയോഗം; പരമസത്യത്തെക്കുറിച്ചുള്ള അറിവ്; ഭക്തിയുത സേവനം; ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങൾ; ദൈവികവും ആസുരികവുമായ പ്രകൃതങ്ങൾ; എന്നിവ കൂടാതെ ധാരാളം വിഷയങ്ങളെക്കുറിച്ചും സംക്ഷിപ്തമായും എന്നാൽ ആധികാരികമായും വിശദീകരിക്കുന്നു. ഭഗവത് ഗീത യഥാരൂപം ലോകത്തിലെ ഏറ്റവും വിറ്റഴിക്കപ്പെടുന്നതും ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ഗീതയുടെ പതിപ്പ് ആണ്

Office Hours

9 am – 4:30 pm
Monday through Friday

Contact Us

Sri Sri Krishna Balarama Temple ISKCON Pakaloor Road, Pallichal

2021- Copyright- ISKCON Trivandrum | Design by SEOgrey