വാൽമീകി മുനിയാൽ എഴുതപ്പെട്ട ഏറ്റവും ആധികാരികവുമായ രാമായണ ഗ്രന്ഥം.
പരമദിവ്യോത്തമ പുരുഷൻ തന്റെ ശ്രീരാമചന്ദ്ര അവതാരത്തിൽ ചെയ്ത ലീലകളുടെ ഒരു ഉത്കൃഷ്ട വിവരണമാണ് വാൽമീകി രാമായണം. റാണി സീതയും ശ്രീരാമനും അത്യധികം ദുർഭാഗ്യങ്ങൾ, പരീക്ഷണങ്ങൾ, പ്രതിബന്ധങ്ങൾ എന്നിവയെ സമചിത്തതയോടും സ്ഥിരോത്സാഹത്തോടും മനശ്ശക്തിയോടും ദൃഡനിശ്ചയത്തോടും കൂടി അഭിമുഖീകരിക്കുന്നു. ഈ ആവിഷ്കരണം കാലഹരണപ്പെടാത്ത ആദ്ധ്യാത്മിക ജ്ഞാനവും വിജ്ഞാനവും സൂക്ഷ്മതയോടുകൂടി പകർന്നു നൽകുന്നു. സീതയ്ക്കും ശ്രീരാമനും വളരെ പ്രയോജനപ്പെട്ട ഈ ജ്ഞാനത്താലും വിജ്ഞാനത്താലും നമുക്കും നമ്മുടെ സ്വന്തം ജീവിതത്തിലെ വെല്ലുവിളികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്യുവാൻ സാധിക്കും.