ഭഗവാൻ ശ്രീകൃഷ്ണൻ നമുക്ക് നൽകുന്ന സന്ദേശം: നാം ശരീരമല്ല, നാം ആത്മീയസ്വരൂപരാണ്. പരിശുദ്ധ ആത്മീയ ജ്ഞാനമുള്ളപ്പോൾ അവിടെ ജാതി, മതം, വർണ്ണം, ലിംഗം എന്നീ സ്ഥാനമാനങ്ങളില്ല. അവിഭാഗീയതയുടെ ഈ അവസ്ഥയിൽ ഈ ലോകം മുഴുവനും യഥാർത്ഥ ഐക്യവും സമാധാനവും കൈവരിക്കാം. ഈ അറിവില്ലാതെ, വ്യക്തിഗതമായോ, സംഘടിതമായോ നാം അന്വേഷിക്കുന്ന സന്തോഷം നമുക്കൊരിക്കലും പ്രാപ്യമാവില്ല. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞയുടൻ തന്നെ എഴുതിയ ഈ പുസ്തകം, ഈശ്വരനിൽ കേന്ദ്രീകൃതമായ സമത്വവാദമുള്ള ഒരു സ്ഥിതിയിൽ എപ്രകാരം സമൂഹത്തിന് ശാന്തിപൂർവ്വം കഴിയാം എന്ന് വർണ്ണിക്കുന്നു