യുഗങ്ങൾതോറും ധാരാളം അവതാരങ്ങൾ – ഈശ്വരപ്രേരിതരായ ആചാര്യന്മാരും ഈശ്വരാവതാരങ്ങളും – ഈ ലോകത്തിൽ അവതരിച്ചിട്ടുണ്ട്. പക്ഷെ, സുവർണ്ണ അവതാരമായ ഭഗവാൻ ചൈതന്യ മഹാപ്രഭു (“മഹാപ്രഭു’ എന്നാൽ മഹാ അധിപൻ എന്നർത്ഥം) ചെയ്തതുപോലെ, അവരാരുംതന്നെ ഒരിക്കലും ആത്മീയപ്രേമം വേണ്ടുവോളം വിതരണം ചെയ്തിട്ടില്ല. സാധാരണക്കാരെ ഭക്തിയുതസേവനം പരിശീലിപ്പിക്കുവാൻ തന്റെ ഭക്തന്റെ ഭാവത്തിൽ അവതരിച്ച സ്വയം ഭഗവാൻ (കൃഷ്ണൻ) ആണ് ചൈതന്യമഹാപ്രഭു. 1486ൽ ബംഗാളിൽ അവതരിച്ച ചൈതന്യമഹാപ്രഭു, ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതരീതിയിൽ സാരമായ മാറ്റം സൃഷ്ടിച്ച ആത്മീയാവബോധപരമായ ഒരു സമൂലപരിവർത്തനത്തിന് തുടക്കം കുറിച്ചു. ചെറുപ്പത്തിൽതന്നെ ഒരു മഹാനായ പുണ്യാത്മാവായി പ്രസിദ്ധി നേടിയ ചൈതന്യമഹാപ്രഭു, മറക്കപ്പെട്ട പൗരാണിക വൈദികജ്ഞാനത്തിന്റെ സാരം ഭാരതത്തിലുടനീളം ഉപദേശിക്കുന്നതിനുവേണ്ടി തന്റെ 24ാം വയസ്സിൽ, ഗൃഹസ്തജീവിതം ഉപേക്ഷിച്ചു. സ്വയം സർവ്വതും പരിത്യജിച്ച ഒരു യോഗിയായിരുന്നെങ്കിലും, എപ്രകാരം ഒരാൾക്ക് തന്റെ കുടുംബം, തൊഴിൽ, സമൂഹം എന്നീ വിഷയങ്ങളോടൊപ്പംതന്നെ ആത്മീയാവബോധത്തിൽ പ്രവർത്തിക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഈ പുസ്തകം, ഈ മഹാനായ പുണ്യാത്മാവിന്റെ ആശ്ചര്യകരമായ ജീവിതം വിവരിക്കുന്നതു കൂടാതെ അദ്ദേഹത്തിന്റെ ശിക്ഷണങ്ങളുടെ സാരം വിശദീകരിക്കുകയും ചെയ്യുന്നു.
ശ്രീ ചൈതന്യ മഹാപ്രഭുവിനെ കുറിച്ച് ലളിതമായ രീതിയിൽ മനസ്സിലാക്കുവാൻ കഴിയുന്ന ഗ്രന്ഥം