പലപ്രകാരത്തിലുള്ള യോഗസമ്പ്രദായങ്ങൾ നിലവിലുണ്ടെന്നിരിക്കിലും, വൈദിക ഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നതെന്തെന്നാൽ, നിങ്ങൾ ഏത് സമ്പ്രദായം സ്വീകരിച്ചാലും ശരി, ഭക്തിയുണ്ടെങ്കിൽ മാത്രമേ വിജയം കൈവരിക്കാനാകുകയുള്ളൂ. യോഗയുടെ ലക്ഷ്യമെന്നത്, നമ്മുടെ ആത്യന്തിക ലക്ഷ്യമായ, കൃഷ്ണനെ അറിയുക എന്നതാണ്. കൃഷ്ണാവബോധം ആചരിക്കുക എന്നത് അർത്ഥമാക്കുന്നത് ഏറ്റവും ഉന്നതമായ യോഗസമ്പ്രദായം ആചരിക്കുക എന്നതാണ്. ഈ അത്യുന്നത യോഗസമ്പ്രദായം കൃഷ്ണനാൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ അർജുനന് ഭഗവത് ഗീതയിൽ വിവരിക്കപ്പെടുന്നു. ലോകപ്രസിദ്ധ യോഗാചാര്യൻ ശ്രീല പ്രഭുപാദർ, പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഈ അറിവ് ഇവിടെ വിശദീകരിക്കുന്നു.