നമ്മളോരോരുത്തരും സന്തോഷം തേടിക്കൊണ്ടിരിക്കുകയാണ്, പക്ഷെ നമുക്കറിയില്ല എന്താണ് യഥാർത്ഥ സന്തോഷം എന്ന്. സന്തോഷം എന്നത് വലിയ തോതിൽ വാഗ്ദാനം ചെയ്യപ്പെടുന്നതായി നാം കാണാറുണ്ടെങ്കിലും സന്തോഷവാന്മാരായ വളരെ കുറച്ചു പേരെ മാത്രമേ നാം അനുഭവത്തിൽ കാണാറുള്ളൂ. ഇതിന്റെ കാരണമെന്തെന്നാൽ, വളരെ കുറച്ചു പേർക്ക് മാത്രമേ യഥാർത്ഥ സന്തോഷത്തിന്റെ സ്ഥാനം താത്കാലിക വിഷയങ്ങൾക്ക് അതീതമാണെന്ന അറിവുള്ളൂ. ഈ യഥാർത്ഥ സന്തോഷത്തിനെക്കുറിച്ചാണ് കൃഷ്ണായനത്തിൽ വർണ്ണിച്ചിരിക്കുന്നത്.