1972ൽ, യു എസ് പീസ് കോറിലെ ജോലിക്കാരനായ ബോബ് കോഹൻ എന്ന ചെറുപ്പക്കാരൻ, തന്റെ സത്യാന്വേഷണത്തിന്റെ ഭാഗമായി ഭൂമിയുടെ പകുതിഭാഗത്തോളം ചുറ്റിസഞ്ചരിച്ച്, പശ്ചിമ ബംഗാളിന്റെ മദ്ധ്യസ്ഥാനത്തുള്ള ഒരു പുരാതന നഗരത്തിൽ എത്തിപ്പെട്ടു. അവിടെ, മായാപുർ എന്ന ആ പുണ്യഭൂമിയിലെ, മുളകളാൽ പണിത ഒരു ചെറിയ വീട്ടിൽ അദ്ദേഹം ഭാരതത്തിലെ അതിമഹനീയരായ ദിവ്യാത്മാക്കളിൽ ഒരാളായ ഒരു ആചാര്യന്റെ പാദങ്ങളിൽ എത്തിച്ചേരുകയാണ്. അദ്ദേഹം എപ്പോഴും അറിയാൻ ആഗ്രഹിച്ച