പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നവർക്ക് തത്വജ്ഞാനം ഇല്ലെന്നത്രേ കൃഷ്ണാവബോധത്തിന്റെ അതീന്ദ്രിയ തത്വങ്ങളെ ക്കുറിച്ച് അജ്ഞരായ മായാവാദികളുടെ നിഗമനം. കൃഷ്ണാവബോധവാനായ വ്യക്തിക്ക് യഥാർത്ഥത്തിൽ വേദാന്ത തത്വത്തിൽ പൂർണ ജ്ഞാനമുണ്ട്. എന്തുകൊണ്ടെന്നാൽ അവർ വേദാന്ത സൂത്രത്തിന്റെ യഥാർത്ഥ ഭാഷ്യമായ ശ്രീമദ് ഭാഗവതം പഠിക്കുകയും, പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ വചനമായ ഭഗവദ് ഗീത യഥാരൂപം പിൻതുടരുകയും ചെയ്യുന്നു.