എന്തെങ്കിലുമൊന്നിന്റെ നൈസർഗ്ഗിക സ്വഭാവത്തെയാണ് ധർമം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ചിന്താശീലമുള്ള ആളുകൾ എക്കാലവും ചോദിക്കുന്ന അടിസ്ഥാനപരമായ സംശയങ്ങൾക്ക് ധർമം ഉത്തരം നൽകുന്നു. ഞാൻ ആരാണ്? എന്റെ അതിഗൗരവമേറിയ ആവശ്യങ്ങൾ എന്തൊക്കെയാണ്? എങ്ങിനെ എനിക്ക് അവ പൂർത്തീകരിക്കാം? നമുക്ക് ഓരോരുത്തർക്കും ഒരു അടിസ്ഥാന സ്വഭാവമുണ്ട്. നാം നമ്മുടെ അടിസ്ഥാന സ്വഭാവം അഥവാ ധർമ്മത്തിനനുസരിച്ച് ജീവിക്കുകയാണെങ്കിൽ നമുക്ക് അതിയായ സംതൃപ്തി അനുഭവപ്പെടുന്നു. ഏറ്റവും അത്യുന്നതമായ ധർമം ഭഗവാൻ ശ്രികൃഷ്ണന്‍ പ്രീതിപൂർവ്വകമായ സേവനം നിർവ്വഹിക്കുക എന്നതാണ്.