ആദ്ധ്യാത്മികജീവിതത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ നിന്നും ഈശ്വരസ്നേഹത്തിന്റെ അത്യുന്നതമായ അമൃതതുല്യമായ മാധുര്യത്തിലേക്കുള്ള ഭക്തിയുടെ പാതയിലുടനീളം ഈ പുസ്തകം വായനക്കർക്ക് വഴികാട്ടുന്നു. നിങ്ങളുടെ മനസ്സ് ആർദ്രമാക്കുമ്പോൾ, നിങ്ങളുടെ വഴി പ്രകാശമയമാക്കുമ്പോൾ, നിങ്ങളുടെ കണ്ണുകളിൽ ഈശ്വരസ്നേഹത്തിന്റെ അശ്രുക്കൾ ഉണ്ടാക്കുമ്പോൾ, ഈ ഉപദേശം അമൃതമായി അനുഭവപ്പെടും. ഈ അമൃതം നിങ്ങളുടെ അന്തരംഗത്തിലേയ്ക്ക് തുടർച്ചയായി വർഷിക്കപ്പെടട്ടെ. എങ്ങനെ നമ്മുടെ മനസ്സിനെ ശുദ്ധീകരിച്ച് കൃഷ്ണനോടുള്ള പ്രേമഭക്തിയ്ക്ക് സന്നദ്ധമാക്കാമെന്നതിനെക്കുറിച്ചുള്ള സർവ്വപ്രധാനമായ ഉപദേശങ്ങൾ ഈ പതിനൊന്ന് ചെറിയ ശ്ലോകങ്ങൾ നൽകുന്നു.