ഒരു ഉത്തമനായ യോഗിക്ക് മരണസമയത്ത് ശരീരം ഉപേക്ഷിച്ചിട്ട് ഈ ഭൗതിക പ്രപഞ്ചത്തിന്റെ പരിധികളിൽ നിന്നും വളരെയേറെ വിധൂരമായ ഭൗതികേതര ഗ്രഹങ്ങളിലേക്ക് മനസ്സിന്റെ വേഗതയിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് പറയപ്പെടുന്നു. സൂക്ഷ്മമായ ആത്മീയ ശക്തി ഉപയോഗിച്ച് ഒരാൾക്ക് മറ്റു ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്ത് ഇൗശ്വരന്റെ സൃഷ്ടിയിലെ അത്ഭുതങ്ങൾ ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ ഒരാൾക്ക് ഈ ഭൗതിക സൃഷ്ടിക്കും അതീതമായി സഞ്ചരിച്ച് കൃഷ്ണന്റെ ഒന്നിച്ചുള്ള തന്റെ നിത്യമായ വാസസ്ഥാനത്തേക്ക് പോകാവുന്നതാണ്.
ആധുനിക മനുഷ്യൻറെ ഏറ്റവും പുതിയ ആശയം മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്രയാണ്. അത് സ്വാഭാവികവുമാണ്. കാരണം അവന് ഭൗതിക ആദ്ധ്യാത്മിക ലോകങ്ങളിലെവിടെയും യഥേഷ്ടം സഞ്ചരിക്കുന്നതിനുള്ള ധാർമമിക അവകാശമുണ്ട്. ഇതൊരു ആധുനിക ആശയമല്ല. മറിച്ച്, വൈദിക കാലത്ത് തന്നെ ഇത് സാദ്ധ്യമായിരുന്നു. എ.സി. ഭക്തി വേദാന്ത സ്വാമി പ്രഭുപാദർ അത്തരം പൗരാണിക സത്യങ്ങൾ വെളിപ്പെടുത്തുകയാണിവിടെ