ഈ പ്രപഞ്ചത്തിലടങ്ങുന്ന സമസ്ത പദാർഥങ്ങളെയും പ്രതിഭാസങ്ങളെയും കേവലം ചുരുങ്ങിയ കാലയളവിനുള്ളിൽ തലനാരിഴകീറി പഠിച്ചു വിലയിരുത്തി കഴിഞ്ഞ മനുഷ്യൻ, കഷ്ടം എന്ന് പറയട്ടെ, തന്റേതായ അസ്തിത്വത്തെ മാത്രം വിസ്മരിച്ചിരിക്കുന്നു. പരിമിതമായ ജ്ഞാനത്തിലൂടെ അപരിമിതമായതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ആധുനിക മനുഷ്യന്റെ ഗവേഷണ ബുദ്ധി വൈദിക വിജ്ഞാന മേഖലയിൽ വിഹരിച്ചാൽ ശാശ്വതമായ പരമാർത്ഥിക സത്യത്തെ കണ്ടെത്താനാകും.
മഹാത്മാക്കളായ ആചാര്യന്മാരാൽ സഹസ്രാബ്ദങ്ങളായി പറയപ്പെട്ട കാലഹരണപ്പെടാത്ത ശാസ്ത്രീയ വിജ്ഞാനം നിങ്ങൾക്ക് ഈ പുസ്തകത്തിൽ കണ്ടെത്താം. അന്തരംഗനായ ആത്മാവിന്റേയും, പ്രപഞ്ചത്തിന്റെ സ്വഭാവത്തിന്റേയും, അന്തരംഗനും ബഹിരംഗനുമായ പരമാത്മാവിന്റേയും രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ്, ആത്മഗവേഷണം. ആത്മഗവേഷണ ശാസ്ത്രത്തിൽ ലോകത്തിലെ ഏറ്റവും ബഹുമാന്യനായ ആചാര്യൻ, ആധുനികയുഗത്തിലെ ധ്യാനിക്കലും യോഗാഭ്യസനവും, കർമനിയമങ്ങളിൽ നിന്നുള്ള വിമോചനം, വിശിഷ്ടാവബോധം ആർജ്ജിക്കൽ എന്നിവ കൂടാതെ ധാരാളം വിഷയങ്ങളെക്കുറിച്ച് ഇവിടെ സംസാരിക്കുന്നു. ആത്മഗവേഷണം, ഇന്നത്തെ ലോകത്തിനും നിങ്ങളുടെ ജീവിതത്തിനും എത്രമാത്രം പ്രസക്തമാണെന്ന് അദ്ദേഹം തെളിയിക്കുകയാണ്.
*ആശ്ചര്യോദീപകമായ ആത്മാവിന്റെ ശാസ്ത്രത്തെക്കുറിച്ച്, അത്യാധുനിക കാലഘട്ടത്തിലെ പരമോന്നത വേദാചാര്യനായ ശ്രീല പ്രഭുപാദർ ഇവിടെ യുക്തിയുക്തം വിശകലനം ചെയ്യുന്നു.