പ്രകൃതിയുടെ തനതു രീതിയിൽ തന്നെ ഭൗതിക പ്രവർത്തനങ്ങളുടെ മുഴുവൻ വ്യവസ്ഥയും എല്ലാവരെയും സംഭ്രമിപ്പിക്കുന്നതാണ്. ഓരോ പടിയിലും സങ്കീർണാവസ്ഥയുണ്ട്. അതുകൊണ്ട് തന്റെ ജീവിതത്തിന്റെ ശരിയായ ഉദ്ദേശം നിർവഹിക്കുന്നതിനായി ശരിയായ നിർദ്ദേശം തരുന്ന ഒരു ആദ്ധ്യാത്മിക ഗുരുവിനെ സമീപിക്കണമെന്ന് എല്ലാ വൈദിക സാഹിത്യങ്ങളും അനുശാസിക്കുന്നു