ഭാരതത്തിലെ മഹത്തായ തത്ത്വജ്ഞാനപരവും ആദ്ധ്യാത്മികവുമായ മഹാസാഹിത്യകൃതിയായ ശ്രീമദ് ഭാഗവതത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും അനശ്വരമാക്കപ്പെട്ടതുമായ റാണി കുന്തിയുടെ പ്രാർത്ഥനകൾ, പരിശുദ്ധയായ ഒരു മഹാഭക്തയുടെ ആത്മാവിന്റെ ലളിതവും ഉജ്ജ്വലവുമായ ഭാവാവിഷ്കരണങ്ങളാണ്. മനസ്സിന്റെ അഗാധമായ അതീന്ദ്രിയ ഭാവങ്ങളും, ബുദ്ധിശക്തിയുടെ അതിഗഹനമായ തത്ത്വജ്ഞാനപരവും
ഈശ്വരവിശ്വാസപരവുമായ സൂക്ഷ്മഗ്രഹണങ്ങളും അവ വെളിപ്പെടുത്തുന്നു. അവരുടെ വചനങ്ങൾ ഭാരതത്തിലെ ഋഷികളാലും തത്ത്വജ്ഞാനികളാലും ആയിരക്കണക്കിന് വർഷങ്ങളായി പാരായണം ചെയ്യപ്പെടുകയും, ജപിക്കപ്പെടുകയും, കീർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു.