നാം ഈശ്വരനെ സ്നേഹിക്കാൻ പഠിക്കുമ്പോൾ മാത്രമേ പരിപൂർണ്ണവും നിർമ്മലവും, ശാശ്വതവുമായ ഈശ്വര പ്രേമം നേടാൻ കഴിയൂ എന്ന് മഹാത്മാക്കൾ നമ്മെ പഠിപ്പിക്കുന്നു. ഈ ഭക്തിയോഗത്തിൻറെ ശ്രേഷ്ഠനായ ആചാര്യനാണ് നാരദ മുനി.
*നാരദ ഭക്തിസൂത്രം വെളിപ്പെടുത്തുന്നു:*
● ഈശ്വരപ്രേമ രഹസ്യങ്ങൾ
● എന്താണ് ആ പ്രേമം
● അത് അല്ലാത്തവയെന്തെല്ലാം
●അതിന്റെ പുരോഗതിയുടെ പാതയിലെ സഹായങ്ങളും, തടസ്സങ്ങളുമെന്തെല്ലാം.
പൗരസ്ത്യദേശങ്ങളിലേയും പാശ്ചാത്യദേശങ്ങളിലേയും ഉന്നതനില കൈവരിച്ച പുണ്യാത്മാക്കൾ, കാലാകാലങ്ങളിലായി പഠിപ്പിച്ചതെന്തെന്നാൽ, നാം ഈ ശ്വരനെ സ്നേഹിക്കാൻ അഭ്യസിക്കുമ്പോൾ മാത്രമേ നമുക്ക് പരിപൂർണ്ണവും, പരിശുദ്ധവും, അനശ്വരവുമായ സ്നേഹം നേടാൻ കഴിയുകയുള്ളൂ എന്നാണ്. ഭക്തി-യോഗ എന്ന ഭക്തിയുടെ ശാസ്ത്രം നമ്മെ ഈ വിദ്യ പഠിപ്പിക്കുന്നു. വൈദിക ഋഷി നാരദരേക്കാളും ശ്രേഷ്ഠനായ മറ്റൊരു ആചാര്യൻ ഇല്ലതന്നെ. നാരദ ഭക്തിസൂത്രം എന്നറിയപ്പെടുന്ന, ഭക്തിയെക്കുറിച്ചുള്ള നാരദരുടെ എൺപത്തിനാല് അമൂല്യങ്ങളായ സുഭാഷിതങ്ങൾ, ഈശ്വരസ്നേഹത്തിന്റെ വിജയരഹസ്യങ്ങൾ വെളിപ്പെടുത്തുന്നു – അത് എന്താണ്, എന്ത് അല്ല; അതിന്റെ ഫലങ്ങൾ എന്തൊക്കെയാണ്; ഈ പാതയിലുടനീളം നമ്മുടെ പുരോഗതിക്ക് സഹായിക്കുന്നതോ അല്ലെങ്കിൽ ഭംഗം വരുത്തുന്നതോ എന്താണ്; എന്നിങ്ങനെ ധാരാളം. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച് ആത്മാർത്ഥമായി അന്വേഷിക്കുന്ന ഒരാൾക്ക് നാരദ ഭക്തിസൂത്രം അത്യന്താപേക്ഷിതമാണ്.