ജീവിതം ജനനത്തോടുകൂടി ആരംഭിക്കുന്നതോ അല്ലെകിൽ മരണത്തോടുകൂടി അവസാനിക്കുന്നതോ അല്ല. ഇപ്പോൾ സ്വന്തമായുള്ള ശരീരം ഉപേക്ഷിച്ചതിനുശേഷം ആത്മാവിന് കൃത്യമായി എന്താണ് സംഭവിക്കുന്നത്? അത് മറ്റൊരു ശരീരത്തിൽ പ്രവേശിക്കുന്നുണ്ടോ? അതിന് എക്കാലവും പുനർജ്ജനിച്ചേ മതിയാവൂ? പുനർജ്ജന്മം യഥാർത്ഥത്തിൽ എങ്ങിനെയാണ് സംഭവിക്കുന്നത്? നമുക്ക് നമ്മുടെ ഭാവിയിലെ ജന്മങ്ങളെ നിയന്ത്രിക്കാനാകുമോ? മരണാനന്തരജീവിതത്തെപ്പറ്റി ലോകത്തിലെ ഏറ്റവും പ്രാമാണികവും കാലഹരണപ്പെടാത്തതുമായ അറിവിന്റെ ഉറവിടങ്ങളിൽനിന്നുമുള്ള വ്യക്തവും, സമ്പൂർണ്ണവുമായ വിശദീകണങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട്, അതിഗഹനവും, നിഗൂഢവുമായ ഈ ചോദ്യങ്ങൾക്ക് പുനരാഗമനം ഉത്തരം നൽകുന്നു.