കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മാത്രം ശ്രദ്ധയാകർഷിച്ച ആസന്ന മരണാനുഭവങ്ങളെക്കുറിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നെ തന്നെ ശ്രീമദ് ഭാഗവതത്തിൽ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. ആസന്ന മരണാനുഭവം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? മൃത്യുവിന്റെ ദൂതന്മാരിൽ നിന്നും രക്ഷിക്കപ്പെട്ട അജാമിളന്റെ പ്രവൃത്തിയിൽ ഊന്നിക്കൊണ്ടുള്ള തത്വശാസ്ത്രപരവും ആദ്ധ്യാത്മികവുമായ ഈ തീക്ഷ്ണമായ വാഗ്വാദങ്ങൾ, ജീവിതത്തിന്റെ ഗഹനമേറിയ പ്രശ്നങ്ങളെ സംബന്ധിച്ച് ചിന്തിക്കുന്നവരുടെ താൽപര്യത്തെ തീർച്ചയായും ഉത്തേജിപ്പിക്കുന്നതാണ്. ശ്രീമദ് ഭാഗവതത്തിൽ അധിഷ്ഠിതമായ ഈ വിവരണം, മരണമെന്ന വെല്ലുവിളിയെ നേരിട്ട് അന്തിമമായി ആത്മീയമായ പരിപൂർണ്ണത നേടുന്നതിനു വേണ്ടിയുള്ള ധ്യാനത്തിന്റേയും ഭക്തിയോഗ (ഭക്തിയുടെ ശാസ്ത്രം) ത്തിന്റേയും വിദ്യകൾ കാണിച്ചു തരുന്നു