മാതൃകാപരമായ യോഗാഭ്യാസം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? അത് ഇന്നത്തെ കാലത്ത് സാധ്യമാണോ? കണ്ടെത്തുക. വിശ്വപ്രസിദ്ധനായ യോഗാചാര്യൻ ശ്രീല പ്രഭുപാദർ, യോഗയുടെ യഥാർത്ഥ ഉദ്ദേശ്യത്തെ കളങ്കപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ വാണിജ്യമനോഭാവത്തെ തുറന്നു കാട്ടുകയാണ്. അദ്ദേഹം വിശദീകരിക്കുന്നതെന്തെന്നാൽ, അംഗവിന്യാസങ്ങൾക്കും വ്യായാമങ്ങൾക്കും ഉപരിയായും, ധ്യാനത്തിനും ശ്വസനക്രിയയ്ക്കും വരെ ഉപരിയായും, പുരാതന യോഗാഭ്യസനകർമ്മം ലക്ഷ്യമാക്കുന്നത്, പരമ ദിവ്യോത്തമ പുരുഷനായ ഭഗവാൻ ശ്രീകൃഷ്ണനുമായുള്ള ശാശ്വത പ്രേമപൂർവ്വമായ ഒത്തുചേരൽ ആണ്.