ഏത് അറിവാണ് മറ്റെല്ലാത്തിനേക്കാളും മീതെ രാജകീയമായി സ്ഥിതിചെയ്യുന്നതെന്ന് നിങ്ങൾക്ക് എങ്ങിനെ അറിയാൻ കഴിയും? അതീന്ദ്രിയമായ വിഷയങ്ങളെക്കുറിച്ച് നിങ്ങൾ ആത്മാർത്ഥമായി അന്വേഷിക്കാൻ തയ്യാറാണെങ്കിൽ, നിങ്ങൾക്കതിനുള്ള ഉത്തരങ്ങൾ ഇൗ പുസ്തകത്തിൽ ലഭിക്കും. രഹസ്യങ്ങളുടേയും രഹസ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുക, എല്ലാ അറിവിലും വച്ച് ശ്രേഷ്ഠമായതിനെ കൈവശപ്പെടുത്തുക, എന്നിട്ട് ഈ ലോകത്തിന്റെ പരിമിതികൾക്ക് അപ്പുറത്ത് എന്താണെന്ന് ഉൾക്കൊള്ളുവാൻ വേണ്ടി നിങ്ങളുടെ മനസ്സും ഹൃദയവും തുറന്നിടുക.