കഴിഞ്ഞ നൂറ്റാണ്ടുകളിൽ മനുഷ്യൻ എങ്ങിനെയൊക്കെ പുരോഗതി നേടി എന്ന ചോദ്യത്തിന് മിക്കവരും ചൂണ്ടിക്കാട്ടുക ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും അവ നേടിത്തന്ന അറിവും സുഖസൗകര്യങ്ങളും ആയിരിക്കും. പക്ഷെ ഇവ എങ്ങിനെ പരമാനന്ദകരമായ അനശ്വര ജീവിതത്തിനു വേണ്ടിയുള്ള ആത്മാവിന്റെ അഭിലാഷം നിറവേറ്റും. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ തത്വചിന്തകരിൽ ഒരാളായ കൃഷ്ണകൃപാമൂർത്തി എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ, നമ്മുടെ യഥാർത്ഥ ആഗ്രഹങ്ങളും ആവശ്യങ്ങളും കാണാതെ പോകരുതെന്ന് നമ്മോട് വിനീതമായി അഭ്യർത്ഥിക്കുന്നു. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും ഗുണകരവും അവയുടേതായ മേഖലയുള്ളവയുമാണ്. പക്ഷെ ഇവ നമ്മുടെ പരമപ്രധാന കാര്യത്തിൽ നിന്നും നമ്മെ വ്യതിചലിപ്പിക്കരുത്, അതായത് ഈ ഭൗതിക ലോകത്തെ അതിജീവിക്കുകയും നമ്മുടെ ആത്മീയ സ്വഭാവം ഉണർത്തുകയും.
ശ്രീല പ്രഭുപാദർ വൈദിക സംസ്കാരത്തെ വിശദീകരിക്കുന്നു. അദ്ദേഹത്തോട് വിവിധ വ്യക്തികൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു