ഗുരുവര്യന്മാർക്കെല്ലാം അഭയസ്ഥാനമാണ് പരമാചാര്യൻ ആയ ശ്രീല പ്രഭുപാദരുടെ പാദപത്മങ്ങൾ. ശ്രീല പ്രഭുപാദർ എന്ന ആ നാമം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹരേ കൃഷ്ണ ഭക്തൻമാരിൽ സ്നേഹവും വാത്സല്യവും ഭക്തിയും ഒന്നുചേർന്ന മഹത്തായ ഒരു അനുഭവമാണ് സൃഷ്ടിക്കുന്നത്. എഴുപതാം വയസ്സിൽ എളിയരീതിയിൽ ഒരു ഇന്ത്യൻ സാധുവായി അമേരിക്കയിൽ ഭക്തി പ്രയാണമാരംഭിച്ച് അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഇസ്‌കോൺ) സ്ഥാപിച്ചുകൊണ്ട് ലക്ഷക്കണക്കിന് കൃഷ്ണ ഭക്തന്മാർക്ക് ഒന്നിച്ചു വസിക്കുവാൻ ഒരു തറവാടൊരുക്കുകയായിരുന്നു ശ്രീല പ്രഭുപാദർ.
ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിനെ പ്രതിനിധീകരിക്കുന്ന പരിശുദ്ധ കൃഷ്ണ ഭക്തൻമാരിൽ ഒരാളും ശ്രീല പ്രഭുപാദരുടെ ആത്മീയ ആചാര്യനുമായ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഠാക്കൂറിന്റെ ആജ്ഞ പ്രകാരമാണ് വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു ആഗോള പ്രസ്ഥാനം പ്രഭുപാദർ സ്ഥാപിച്ചത്. ആ പാവന ദൗത്യം പൂർത്തിയാക്കുന്നതിനിടയിൽ ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ നേരിട്ട പരീക്ഷണങ്ങൾ, ക്ലേശങ്ങൾ, വിജയങ്ങൾ എന്നിവയെ അത്യധികം തീക്ഷ്ണതയോടെ അവതരിപ്പിക്കുന്നു ഈ ജീവചരിത്രം.
*തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥം