ചൈതന്യ മഹാപ്രഭു കൃഷ്ണാവബോധത്തിന്റെ ശാസ്ത്രം ഉപദേശിക്കുന്നു. ആ ശാസ്ത്രം പരമമാണ്. നിർവ്വികാരമായ മാനസിക അനുമാനങ്ങളിലേർപ്പെടുന്ന തത്ത്വചിന്തകർ ഭൗതിക ആസക്തിയിൽനിന്നും അവരെത്തന്നെ വിലക്കാൻ ശ്രമിക്കാറുണ്ട്, പക്ഷെ സാധാരണയായി കാണപ്പെടുന്നതെന്തെന്നാൽ മനസ്സ് നിയന്ത്രണവിധേയമാക്കാൻ കഴിയുന്നതിനേക്കാളും വളരെ ശക്തമാണെന്നതും, അത് അവരെ ലൗകിക കർമ്മങ്ങളിലേക്ക് വലിച്ചിടുന്നതുമാണ്. കൃഷ്ണാവബോധവാനായ ഒരു വ്യക്തി ഇൗ അപായസാധ്യതയ്ക്ക് സ്വയം വിധേയനാക്കുന്നില്ല. ഒരാൾ തന്റെ മനസ്സിനേയും ഇന്ദ്രിയങ്ങളേയും കൃഷ്ണാവബോധ പ്രവൃത്തികളിൽ ഏർപ്പെടുത്തേണ്ടതുണ്ട്, ആയതിനാൽ ചൈതന്യ മഹാപ്രഭു എങ്ങനെ ഇത് പ്രായോഗികമാക്കാം എന്ന് പഠിപ്പിക്കുന്നു.