വാല്മീകി മഹർഷിയുടെ പ്രശസ്ത ഇതിഹാസമായ രാമായണം ശ്രീരാമന്റെയും അവിടുത്തെ വിശ്വസ്ത പത്നി സീതയുടെയും ചരിതം വിവരിക്കുന്നു.സീതാദേവിയും രാമനോടൊപ്പം വനവാസത്തിന് പോവുകയും പന്ത്രണ്ട് വർഷങ്ങൾ അവർ സുരക്ഷിതരായി കാട്ടിൽ വസിക്കുകയും ചെയ്തു. പിന്നീട് രാവണനാൽ സീത അപഹരിക്കപ്പെട്ടു. ലോകത്തെ കരയിക്കുന്നവൻ എന്നാണ് രാവണൻ എന്ന വാക്കിന് അർത്ഥം. ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ ശ്രീരാമ ചന്ദ്രൻ രാവണനെ വധിച്ച് സീതയെ മോചിപ്പിച്ചു. രാമായണത്തിന്റെ രത്നച്ചുരുക്കമായ ഈ പുസ്തകം മൂലഗ്രന്ഥത്തോട് വിശ്വസ്തത പുലർത്തുന്നതും സമകാലീന വായനക്കാർക്ക് അനായാസവുമാണ്