എല്ലാവരും സുഖസൗകര്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയാണ്, പക്ഷെ കൃഷ്ണനുമായുള്ള സമ്പർക്കത്തിൽ ഒരാൾക്ക് ലഭിക്കുന്ന ആനന്ദത്തിനു മുന്നിൽ അവയ്ക്ക് ആകർഷണീയത ഇല്ലാതാവുന്നു. നമ്മുടെ ശ്രദ്ധ കൃഷ്ണനു നേരെ തിരിക്കുന്ന മാത്രയിൽ നാം തീവ്രമായി അഭിലഷിച്ചിരുന്ന പരമാനന്ദം ഒടുവിൽ നമുക്ക് കൈവരുന്നതാണ്. കൃഷ്ണന്റെ മനം കവരുന്ന വ്യക്തിത്വത്തേയും, പ്രവൃത്തികളേയും കുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം പരമാനന്ദത്തിന്റെ അനന്തമായ ജലാശയത്തിൽ പ്രവേശിക്കൂ.