₹8500
ശ്രീമദ് ഭാഗവതം എന്ന ദിവ്യശാസ്ത്രം, എല്ലാറ്റിന്റേയും അന്തിമ സ്രോതസ്സിനെക്കുറിച്ച് അറിയാൻ വേണ്ടി മാത്രമുള്ളതല്ല, കൂടാതെ നമുക്ക് അദ്ദേഹവുമായുള്ള ബന്ധം അറിയുന്നതിനും, ഈ പരിപൂർണ്ണമായ അറിവിനെ ആസ്പദമാക്കി, മനുഷ്യ സമൂഹത്തിന്റെ ഉത്കൃഷ്ടതയ്ക്കായുള്ള നമ്മുടെ കർത്തവ്യം അറിയുന്നതിനുവേണ്ടിയും കൂടിയുള്ളതാണ്. ശ്രീമദ് ഭാഗവതം, ആദ്ധ്യാത്മിക പുരോഗതിയെ ഗൗരവപൂർവ്വം വീക്ഷിക്കുന്ന ആളുകളെ ഉദ്ദേശിച്ചുള്ളതായതിനാൽ, സങ്കുചിത മതവിശ്വാസങ്ങൾ, താത്ത്വികമായ അനുമാനം, ലൗകിക വിഷയങ്ങൾ എന്നി വിഷയങ്ങൾ കൈകാര്യം ചെയ്യില്ലെന്ന് സ്പഷ്ടമാക്കുകയാണ്. ആരംഭത്തിൽ, ഉപദേശങ്ങളിലൂടെ പരമ്പരാഗതമായി കൈമാറി സംരക്ഷിക്കപ്പെട്ടിരുന്ന വേദങ്ങൾ, ആദ്യമായി ഗ്രന്ഥരൂപത്തിൽ രചിക്കപ്പെട്ടത് “”ഗ്രന്ഥരചനാർത്ഥം ഭഗവാൻ സ്വീകരിച്ച അവതാരമായ” ശ്രീല വ്യാസദേവനാലാണ്. വേദങ്ങൾ രചിച്ചതിനുശേഷം, അവയുടെ ഗഹനമായ സാരം ശ്രീമദ് ഭാഗവതത്തിന്റെ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രീല വ്യാസദേവൻ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവിനാൽ പ്രചോദിപ്പിക്കപ്പെട്ടു. “”വൈദികഗ്രന്ഥങ്ങളുടെ വൃക്ഷത്തിന്റെ പരിപക്വഫലം” എന്ന് അറിയപ്പെടുന്ന ശ്രീമദ് ഭാഗവതം, വൈദിക വിജ്ഞാനത്തിന്റെ ഏറ്റവും പരിപൂർണ്ണവും ആധികാരികവുമായ വിശദീകരണമാണ്. ആത്മാവിന്റെ പ്രകൃതം മുതൽ പ്രപഞ്ചത്തിന്റെ ആവിർഭാവം വരെ എന്നിങ്ങനെ എല്ലാത്തിനേയും സംബന്ധിക്കുന്നതായ, മഹാരാജാവ് പരീക്ഷിത്തിന്റെ ചോദ്യങ്ങളും ശുകദേവ ഗോസ്വാമിയുടെ ഉജ്ജ്വലമായ ഉത്തരങ്ങളും ആണ് ശ്രീമദ് ഭാഗവതത്തിന് ആധാരം. വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയതും പണ്ഡിതോചിതവുമായ വിശദീകരണത്തോടുകൂടിയുള്ള മലയാളത്തിലുള്ള ഒരു സമ്പൂർണ്ണ പരിഭാഷയാണ് ഭാഗവതത്തിന്റെ ഈ പതിപ്പ്. ഭാരതീയ ധാർമ്മിക തത്ത്വജ്ഞാന ചിന്താശൃംഖലയിലെ ഈ ലോകത്തിലെ ഏറ്റവും ബഹുമാന്യനായ ആചാര്യൻ, കൃഷ്ണകൃപാമൂർത്തി എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ പണ്ഡിതോചിതവും ഭക്തിപൂർവ്വകവുമായ പരിശ്രമത്തിന്റെ ഫലമാണ് ഈ കൃതി
2021- Copyright- ISKCON Trivandrum | Design by SEOgrey